കോട്ടയം : അയ്മനം,തിരുവാർപ്പ് ,കാരാപ്പുഴ ,കുടമാളൂർ മേഖലകളിലെ ക്യാമ്പുകളിൽ സർക്കാർ സഹായം വേണ്ടപോലെ ക്രമീകരിക്കാൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തയ്യാറാവുന്നില്ലെന്ന് ക്യാമ്പ് സന്ദർശിച്ച ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എൻ.ഹരി കുറ്റപ്പെടുത്തി . ഏരുത്തിക്കൽ എൽ.പി സ്കൂളിൽ നൂറിലധികം ആളുകളാണ് താമസിക്കുന്നത് . ഇവിടെ കാലാവധി കഴിഞ്ഞ ജീവൻ രക്ഷാമരുന്നുകൾ വിതരണം ചെയ്തെന്ന് പറഞ്ഞ് ക്യാമ്പിലെ ജനങ്ങൾ പ്രതിഷേധിച്ചു .ജില്ലാ ഭരണകൂടം തയ്യാറാക്കിയ ക്യാമ്പുകളിൽ സേവാഭാരതിയാണ് ആവശ്യത്തിന് സഹായം ചെയ്യുന്നത് .സേവാഭാരതി സഹായമെത്തിച്ചതിന്റെ പേരിൽ വാർഡ് കൗൺസിലർ വരെ പിന്നീട് അവിടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല . പല ക്യാമ്പിലും അരിയും പയറും വിതരണം ചെയ്യുന്നുണ്ടെങ്കിലും പാചകം ചെയ്യാനുള്ള ഗ്യാസ് നൽകിയിട്ടില്ല .ആർ എസ് എസ് കോട്ടയം ജില്ലാ സഹകാര്യവാഹ് എസ്.ഹരിയും ബി.ജെ.പി ജില്ലാ അദ്ധ്യക്ഷനൊപ്പം ക്യാമ്പുകൾ സന്ദർശിച്ചു . അവശ്യസാധനങ്ങൾ ഇവർ ക്യാമ്പുകളിൽ വിതരണം ചെയ്തു .