ചങ്ങനാശേരി: വെള്ളപൊക്കത്തെ തുടർന്ന് ചങ്ങനാശേരിയിൽ വിവിധ ഭാഗങ്ങളിൽ 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നേരത്തെ ഉണ്ടായിരുന്ന 20 ക്യാമ്പുകൾക്ക് പുറമേ ഇന്നലെ ഏഴ് ക്യാമ്പുകൾ കൂടി ആരംഭിക്കുകയായിരുന്നു. വെട്ടിത്തുരുത്ത്, പറാൽ കുമരംങ്കേരി പാലം, വാഴപള്ളി ഗവ എച്ച്.എസ്.എസ് കോയിപ്പുറം, ഗവ എച്ച്.എസ്.എസ് ചങ്ങനാശേരി, വി.ബി യു.പി സ്‌കൂൾ ത്യക്കൊടിത്താനം, എ.സി റോഡ് പാറക്കൽ കലുങ്ക്, അറുനൂറിൽ പുതുവേൽ, എന്നിവിടങ്ങളിലാണ് ഇന്നലെ ക്യാമ്പ് ആരംഭിച്ചത്. പെരുന്ന ഗവ യു.പി സ്‌കൂൾ, ഗവ എൽ.പി.എസ് പൂവം, വിവേകാനന്ദാ എൽ.പി.എസ് പറാൽ, ലിറ്റിൽ ഫ്ലവർ എൽ.പി.എസ് കുറിച്ചി, കോമങ്കേരിച്ചിറ, എൻ.എസ്.എസ് എൽ.പി.എസ് പുഴവാത്, ഗവ എൽ.പി.എസ് പെരുന്ന, കുറിച്ചി ഫാമിലി ഹെൽത്ത് സബ്‌സെന്റർ മണ്ണങ്കര, സെന്റ്‌ജോസഫ് എൽ.പി.എസ് ളായിക്കാട്, ഗവ എൽ.പി.എസ് ആലുമ്മൂട് പുഴവാത്, മുനിസിപ്പൽ ടൗൺഹാൾ, വാഴപ്പള്ളിയിൽ, ചാമം, നത്ത നടിച്ചിറ, തൂപ്രം, വെള്ളച്ചിമംഗലം സെന്റ് ജോൺസ് എൽ.പി.എസ് പണ്ടകശാല എന്നിവിടങ്ങളിലായിട്ടാണ് മറ്റു ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.