പാലാ: സേവാഭാരതി പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് രാജ്യസഭാ മുൻ എം.പി വക്കച്ചൻ മറ്റത്തിൽ പറഞ്ഞു. വയനാടിനൊരു കൈത്താങ്ങ് പാലാ സേവാഭാരതിയിലൂടെ എന്ന ഉത്പന്ന സംഭരണകേന്ദ്രത്തിലെ ആദ്യ സംഭാവന സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൾ കേരള ഫിസിഷ്യൻ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ.ജി ഹരീഷ്‌കുമാർ ഉദ്ഘാടനം നിർവഹിച്ചു. സേവാഭാരതി ട്രസ്റ്റ് ചെയർമാൻ വി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. ഡി. പ്രസാദ്, ആർ.എസ്.എസ് മീനച്ചിൽ താലൂക്ക് സംഘചാലക് കെ.എൻ. വാസുദേവൻ, ബിജു കൊല്ലപ്പള്ളി, ടി. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.