തുരുത്തി: സെന്റ് മേരീസ് യുപി സ്‌കൂളിൽ വിവിധ സംഘടനാ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സി.എഫ്. തോമസ് എം.എൽ.എ നിർവഹിച്ചു. വാർഡ് മെമ്പറും പി.ടി.എ പ്രസിഡന്റുമായ ഓമനക്കുട്ടൻ കാര്യാടി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി. ടെസ്ലിറ്റ് ചക്യാത്ത് സ്വാഗതവും അദ്ധ്യാപക പ്രതിനിധി സിസി ലൂക്കോസ് നന്ദിയും പറഞ്ഞു.