ചങ്ങനാശേരി : ചങ്ങനാശേരി ബോട്ട് ജെട്ടിയിൽ പോളവാരൽ ആരംഭിച്ചു. ഇന്നലെ രണ്ട് ഹിറ്റാച്ചി ഉപയോഗിച്ച് പോളവാരലിനു തുടക്കമായി. കൊടിക്കുന്നിൽ സുരേഷ് എം.പി സ്ഥലം സന്ദർശിച്ച് അവലോകനം നടത്തി. അതിനുശേഷം നഗരസഭയിലെയും കുറിച്ചി, വാഴപ്പള്ളി പഞ്ചായത്തുകളിലെ വിവിധ ക്യാമ്പുകളും സന്ദർശിച്ചു. കൂടുതൽ സൗകര്യങ്ങൾക്കായി ഇന്ന് രണ്ട് ഹിറ്റാച്ചികൂടെ ഇവിടെ എത്തിക്കണമെന്നും യുദ്ധകാല അടിസ്ഥാനത്തിൽ പോളവാരൽ പൂർത്തിയാക്കണമെന്നും എം.പി ഉദ്യോഗസ്ഥരോട് നിർദേശിച്ചു.