വൈക്കം: മഴയ്ക്ക്ക്ക് നേരിയ ശമനമുണ്ടായെങ്കിലും കിഴക്കൻ മേഖലയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം തലയാഴം തോട്ടകത്തെയും സമീപ പ്രദേശത്തുള്ളവരുടെയും വീടുകളിൽ കയറിയതിനെ തുടർന്ന് കുടുംബങ്ങൾ കൂടുതലായി ദുരിതാശ്വാസ ക്യാമ്പലേയ്ക്കുമാറി. തോട്ടകം ഗവൺമെന്റ് എൽ.പി സ്‌കൂളിലെ ക്യാമ്പലേയ്ക്കാണ് തോട്ടകം കോണത്തുതറ, മുപ്പതിൽ, മുണ്ടാർ അഞ്ചാം ബ്ലോക്ക് എന്നിവടങ്ങളിലെ നിവാസികൾ താമസം മാറ്റിയത്.മുണ്ടാർ അഞ്ചാം ബ്ലോക്കിലെ രാജീവ് കണ്ണന്തറ, മണിയൻ ചാലിത്തറ, ദാമോദരൻ പുത്തൻപുര, കുഞ്ഞപ്പൻ പു തുച്ചിറ, മോഹനൻ നികർത്തിൽ, ഷീല മുകേഷ്ഭവൻ,രമേശൻ, കമലൽ കോണത്തുതറ, മനോനരൻ തോട്ടുവേലിത്തറ, കുമാരൻ നികർത്തിൽ, കുഞ്ഞുമണി കോണത്തുതറ തുടങ്ങിയവരുടെ വീടുകളിൽ വെള്ളം കയറി. വെള്ളക്കെട്ടിൽ നിന്ന മുപ്പതിൽ റെജമോന്റെ വീട് ഭാഗീഗമായി തകർന്നു വീണു.തോട്ടകത്തെ സമീപ പ്രദേശങ്ങളായ കറുകത്തട്ട് പനച്ചാംതുരുത്ത്, മാനാത്തുശ്ശേരി തുടങ്ങിയ സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങി.