വൈക്കം: 1880 നമ്പർ പടിഞ്ഞാറ്റും ചേരി വടക്കേമുറി വി.കെ.വേലപ്പൻ മെമ്മോറിയൽ എൻ.എസ്.എസ്.കരയോഗത്തിന്റെ എൻഡോവ്‌മെന്റ് വിതരണം കരയോഗ മന്ദിരത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ കമ്മിറ്റി അംഗം സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്കായുള്ള മെറിറ്റ് സ്‌കോളർഷിപ്പും വിദ്യാഭ്യാസ സഹായവും ചികിത്സാ സഹായവും ചടങ്ങിൽ നൽകി. എൻ.ശശികമാർ, ഡി.രാജേന്ദ്രൻ, കരയോഗം വൈസ് പ്രസിഡന്റ് രാജഗോപാൽ, യൂണിയൻ അദ്ധ്യാത്മിക കോഓർഡിനേറ്റർ പി.എൻ. രാധാകൃഷ്ണൻ, ശിവകുമാർ, എം.എസ് മധു. കലാ ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.