കോട്ടയം: തേക്കടിയിലെ ലോഡ്ജിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിയുന്നു. തി​രു​വ​ന​ന്ത​പു​രം​ ​ആ​ഴൂ​ർ​ ​ക​രി​ക്കാ​ട്ടു​വി​ള​ ​പ്ര​മോ​ദ് ​പ്ര​കാ​ശ് ​(40​),​ ​മാ​താ​വ് ​ശോ​ഭ​ന​ ​(60​),​​​ രണ്ടാം ​ഭാ​ര്യ​ ​​ത​മി​ഴ്നാ​ട് ​കാ​ഞ്ചി​പു​രം​ ​സ്വ​ദേ​ശി​ ​ജീ​വ​ ​(39​)​ ​എ​ന്നി​വ​രെയാണ് ഞായറാഴ്ച ഉച്ചയോടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അമ്മയുടേയും മകന്റെയും മരണം തൂങ്ങിമരണം തന്നെയാണെന്നും റിപ്പോർട്ടിലുണ്ട്. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് നാളെ പൊലീസിന് ലഭിക്കും.

​കോടീശ്വരിയായ ജീവയെ കൊന്നത് സ്വത്തുതർക്കത്തെ തുടർന്നാണെന്ന് സൂചന. തമിഴ്നാട്ടിൽ പുതുപ്പെട്ടിയിലുള്ള ബന്ധുക്കളെ സ്വാധീനിച്ച് കുടുംബവിഹിതം വാങ്ങാൻ പ്രമോദും ശോഭനയും ശ്രമിച്ചിരുന്നതായും ജീവയെക്കൊണ്ട് കുടുംബസ്വത്ത് വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അറിയുന്നു. എന്നാൽ,​ ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് വീട്ടുകാരെ ധിക്കരിച്ച് വീട് വിട്ടിറങ്ങിയ ജീവയ്ക്ക് സ്വത്ത് നല്കില്ലെന്ന ഉറച്ച നിലപാടാണ് വീട്ടുകാർ സ്വീകരിച്ചത്. ഇതോടെ കുടുംബവിഹിതം വാങ്ങിയേ മതിയാവുവെന്നും ഇല്ലെങ്കിൽ ബന്ധം വേർപെടുത്തുമെന്നും പറഞ്ഞ് ജീവയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. മാത്രമല്ല,​ കൈയിലുണ്ടായിരുന്ന പത്തു ലക്ഷം രൂപയെക്കുറിച്ചും 80 പവന്റെ ആഭരണത്തെക്കുറിച്ചും പ്രമോദിനോട് ജീവ ചോദിച്ചതും വിരോധത്തിന് കാരണമായി. ഇതോടെ ജീവയെ വകവരുത്താൻ പ്രമോദും അമ്മയും ചേർന്ന് പദ്ധതിയിടുകയായിരുന്നു എന്നാണ് പൊലീസ് വിലയിരുത്തൽ.

പ്രമോദ് പലരോടും വഴിവിട്ട ബന്ധം പുലർത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആദ്യഭാര്യയുമായി ബന്ധം വേർപെടുത്തിയ പ്രമോദ്,​ മാർത്താണ്ഡത്തുള്ള ഒരു സ്ത്രീയോടൊപ്പമായിരുന്നു താമസം. പിന്നീടാണ് ഫേസ്ബുക്കിലൂടെ ജീവയുമായി അടുക്കുന്നത്. നേരത്തെയുള്ള രണ്ടു ബന്ധങ്ങളിലും ഓരോ കുട്ടി വീതം പ്രമോദിനുണ്ട്.

വിസ തട്ടിപ്പുകേസുകളിൽ പ്രതിയായ പ്രമോദിന്റെ പേരിൽ കൂടുതൽ കേസുകൾ നിലവിലുണ്ട്. ജീവയുടെ സ്വത്തായിരുന്നു ഏക ലക്ഷ്യം. ഇത് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ജീവയെ വകവരുത്തിയ ശേഷം ആത്മഹത്യ നടത്തിയെന്നാണ് പൊലീസ് പറയുന്നത്. തന്നെയുമല്ല, മുന്നോട്ടുള്ള ജീവിതം സുരക്ഷയില്ല എന്ന തോന്നലുമാവാം ആത്മഹത്യ ചെയ്യാൻ പ്രമോദിനെ പ്രേരിപ്പിച്ചത്. അമ്മയെ കൊന്ന് കെട്ടിതൂക്കിയതാണോ എന്ന കാര്യത്തിലും കൂടുതൽ അന്വേഷണം നടക്കേണ്ടിയിരിക്കുന്നുവെന്നാണ് പൊലീസ് പറയുന്നു.

ചെന്നൈ സ്വദേശികളായ വാസകർ-വാസുകി ദമ്പതികളുടെ മകളാണ് ജീവ. വീട് വിട്ടിറങ്ങുമ്പോൾ ജീവയുടെ ബാങ്ക് അക്കൗണ്ടിൽ പിതാവ് 6.5 ലക്ഷം രൂപ ഇട്ടുകൊടുത്തിരുന്നു. കൂടാതെ ആദ്യവിവാഹ ബന്ധം വേർപെടുത്തിയപ്പോൾ 3.5 ലക്ഷം ലഭിച്ചിരുന്നു. ഇതും ബാങ്കിൽ നിക്ഷേപിച്ചിരുന്നു. കൂടാതെ 80 പവന്റെ ആഭരണങ്ങളും ഉണ്ടായിരുന്നതായി വീട്ടുകാർ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ ജീവയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയിരുന്നു. പ്രമോദ് ഇതെല്ലാം വിറ്റ് ധൂർത്തടിക്കുകയായിരുന്നുവെന്നും സംശയമുണ്ട്.

മൂന്നു മാസമായി തേ​ക്ക​ടി​ ​എ​ൻ​ട്ര​ൻ​സ് ​ചെ​ക്ക്പോ​സ്റ്റി​ന് ​സ​മീ​പ​ത്തു​ള്ള​ ​ ഹോംസ്റ്റേയിൽ രണ്ട് മുറികളിലായാണ് ഇവർ താമസിച്ചിരുന്നത്. കൂടാതെ രണ്ടു കാറുകളുമുണ്ടായിരുന്നു. വിദേശത്ത് കമ്പനിയിൽ ജോലിചെയ്തിരുന്നുവെന്നും 5 കോടി രൂപ തന്റെ കൈവശമുണ്ടെന്നും സ്ഥലം വാങ്ങാൻ വേണ്ടിയാണ് കുമളിയിൽ എത്തിയിരുന്നതെന്നുമാണ് ഇയാൾ ഹോംസ്റ്റേ ഉടമയോടും മറ്റും പറഞ്ഞിരുന്നു. സ്ഥലം കാണാനായി പലപ്രാവശ്യം ബ്രോക്കർമാരോടൊപ്പം കുമളി, തേനി എന്നിവിടങ്ങളിൽ പോയിരുന്നതായും അറിവായിട്ടുണ്ട്. മൂന്നു മാസം തേക്കടിയിൽ താമസിച്ചിട്ടും സ്ഥലം വാങ്ങിയിട്ടില്ല. ജീവയുടെ കൈയിലുണ്ടായിരുന്ന പണം ഉപയോഗിച്ചാണ് തേക്കടിയിൽ ആർഭാട ജീവതം നയിച്ചതെന്നാണ് അറിയുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ജീവയുടെ മൃതദേഹം ബന്ധുക്കൾ എത്തി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. പ്രമോദിന്റെയും ശോഭനയുടെയും മൃതദേഹങ്ങളും ബന്ധുക്കൾ ഏറ്റവാങ്ങി.