nellu

തലയാഴം: പ്രളയം തലയാഴം പഞ്ചായത്തിലെ നെൽകൃഷിയ്ക്കും കനത്തനാശം വരുത്തി. 118 ഏക്കർ വരുന്ന തലയാഴം മുണ്ടാർ അഞ്ചാം നമ്പർ പാടശേഖരത്തിലെ 25 ദിവസം പിന്നിട്ട നെൽകൃഷി വെള്ളത്തിൽ മുങ്ങി.60തോളം ചെറുകിട കർഷകരുടെ പ്രതീക്ഷകളാണ് ഇതോടെ വെള്ളത്തിലായത്. വളമിടാറായ കൃഷിയ്ക്കായി ഏക്കറിന് 15000 രൂപ കർഷകർ മുടക്കിക്കഴിഞ്ഞപ്പോഴാണ് വെള്ളം പൊങ്ങി മട വീണ് കൃഷി നശിച്ചത്.സമീപത്തെ 600,700 ബ്ലോക്കുകളിലെ ബണ്ടുകളും തകർച്ചാഭീഷണിയിലാണ്.ഇരു ബ്ലോക്കുകളിലുമായി 200 ലധികം ഏക്കർ കൃഷിയുണ്ട്. സമീപത്തെ മറ്റ് ഇടങ്ങളിലും കൃഷിക്ക് ഏറെ നാശമാണ് ഉണ്ടായത്.