വൈക്കം : ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കവും മൂലം തൊഴിൽ ചെയ്യാനാകാതെ ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര സഹായം അനുവദിക്കണമെന്നും മത്സ്യബന്ധന ഉപകരണങ്ങളായ വള്ളം, ഒഴുക്ക് വല, ഊന്നിവലകൾ, ചീനവലകൾ എന്നിവ നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ധീവരസഭ കോട്ടയം ജില്ലാ കമ്മറ്റി സംസ്ഥാന സർക്കാരിനോടും ഫിഷറീസ് വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി എം.കെ.രാജു, എ.ദാമോദരൻ, കെ.കെ.അശോക് കുമാർ, വി.എം.ഷാജി, കെ.എസ്.കുമാരൻ, സുലഭ പ്രദീപ്, സൗമ്യാ ഷിബു എന്നിവർ പ്രസംഗിച്ചു.