തലയോലപ്പറമ്പ്: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ അതിരുകളില്ലാത്ത സൗഹ്യദം മതിലുകളില്ലാത്ത മനസ് എന്ന ആപ്തവാക്യവുമായി തലയോലപ്പറമ്പിൽ നടത്തുന്ന മഹാശോഭായാത്രയുടെ ഭാഗമായിട്ടാണ് സ്വാഗത സംഘംം ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ഭാരതീയ പൈതൃക പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ പി ജി എം നായർ മുഖ്യ പ്രഭാഷണം നടത്തി. പായിക്കാട്ട് ബിൽഡിംഗിൽ നടന്ന ചടങ്ങിൽ സ്വാഗതസംഗം വൈസ് പ്രസിഡന്റ് കെ. എൻ സദാശിവൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം ജില്ലാ സെക്രട്ടറി കെ.കെ സനൽകുമാർ, താലൂക്ക് സെക്രട്ടറി രാധാകൃഷ്ണൻ, മധു പൊരിക്കേടത്ത്, കെ. പി ഗംഗാധരൻ നായർ, ഉല്ലാസ് കൃപ, പി.കെ ശശിധരൻ, എൻ.മധു തുടങ്ങിയവർ പ്രസംഗിച്ചു.