വൈക്കം: ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയുടെയും താലൂക്ക് ഗവ. ആയുർവേദ ആശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പും പകർച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും ശ്രീനാരായണ പ്രാർത്ഥനാലയത്തിൽ എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഡോ. എൻ. കെ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. പ്രകാശൻ, ബിജു വി. കണ്ണേഴത്ത്, കെ. നാരായണൻ, ഉണ്ണിക്കൃഷ്ണൻ അനിഴം, ടി. ശ്രീനി, ഡി. ജഗദീഷ് അക്ഷര, ഡോ. പി.ആർ. അമ്പിളി, ഡോ. ടി.കെ. സരിത എന്നിവർ സംസാരിച്ചു.