പാലാ : പ്രളയംമൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി അവശ്യസാധനങ്ങളുടെ സംഭരണം പാലായിൽ ആരംഭിച്ചു. വേൾഡ് മലയാളി കൗൺസിൽ കോട്ടയം ചാപ്റ്ററിന്റെയും കിഴതടിയൂർ ബാങ്കിന്റെയും സഹകരണത്തോടെയുമാണ് പ്രവർത്തനം. വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ സന്തോഷ് കുളങ്ങര അവശ്യവസ്തുക്കളുടെ ആദ്യശേഖരം നൽകി. സഹായങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ വെള്ളിയാഴ്ച വൈകുന്നേരത്തിനകം കിഴതടിയൂർ ബാങ്കിന്റെ ഹെഡോഫീസിൽ പ്രവർത്തിക്കുന്ന സംഭരണ കേന്ദ്രത്തിലെത്തിക്കണം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ജോർജ് സി. കാപ്പൻ, അഡ്വ.സന്തോഷ് മണർകാട്, വി.എം. അബ്ദുള്ളാഖാൻ, അഡ്വ.എസ്. അഭിജിത്ത്, ബെന്നി മൈലാടൂർ എന്നിവരാണ് നേതൃത്വം നൽകുന്നത്. ഫോൺ: 9447324240.