ചങ്ങനാശേരി : മാസങ്ങളായി നിറഞ്ഞുകിടന്ന പോള നീക്കിയതിനെത്തുടർന്ന് ചങ്ങനാശേരി ബോട്ടു ജെട്ടിയിൽ ആലപ്പുഴയിൽ നിന്നും യാത്രാബോട്ടും ചെറുവള്ളങ്ങളുമെത്തി. പോള കയറിയതിനെത്തുടർന്ന് ബോട്ടുജെട്ടി മുതൽ കിടങ്ങറവരെ ജല ഗതാഗതം താറുമാറായിരുന്നു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ 20 ലക്ഷം രൂപ മുടക്കി കിടങ്ങറ വരെ പോള നീക്കം ചെയ്യാൻ സർക്കാർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ നടപടി ആരംഭിച്ചതിനെ തുടർന്നാണ് പോള നീക്കം ചെയ്തത്.