പാമ്പാടി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാഹനത്തിൽ വച്ച് പീഡിപ്പിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ. ചങ്ങനാശ്ശേരി തുരുത്തി പുതുപ്പറമ്പിൽ പ്രശാന്ത് (21), വാഴപ്പള്ളി നൈനാപറമ്പിൽ അനന്തു (24 ), എന്നിവരെയാണ് പാമ്പാടി എസ്.എച്ച് ഒ യു.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പെൺകുട്ടിയെ കാറിൽ കയറ്റി ഓട്ടത്തിനിടെ പ്രതികൾ മാറി മാറി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ് . കോടതി ഇരുവരെയും റിമാൻഡ് ചെയ്‌തു.