- 2018 മെയ് 26 - മാങ്ങാനത്തെ സുഹൃത്ത് അനീഷിന്റെ വീട്ടിൽ നിന്നും അർദ്ധരാത്രി കെവിനെ തട്ടിക്കൊണ്ടു പോകുന്നു.
- 2018 മെയ് 27 - മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങ് മെഡിക്കൽ കോളേജിൽ. കെവിനെ കാണാനില്ലെന്ന പരാതിയുമായി പ്രതിശ്രുത വധു നീനു ഗാന്ധിനഗർ സ്റ്റേഷനിലെത്തി. മുഖ്യമന്ത്രി പോയതിന് ശേഷം അന്വേഷിക്കാമെന്ന് പൊലീസ്.
- 2018 മെയ് 28 - കെവിന്റെ മൃതദേഹം പുനലൂർ ചാലിയേക്കര തോട്ടിൽ കണ്ടെത്തുന്നു.
- 2018 മെയ് 29 - കെവിൻ കേസിലുള്ള വീഴ്ചയിൽ പ്രതിഷേധിച്ച് ഹർത്താൽ. ഗാന്ധിനഗർ സ്റ്റേഷനിലെ എസ്.ഐ എം.എസ് ഷിബുവിനെയും മറ്റ് പൊലീസുകാരെയും സസ്പെന്റ് ചെയ്യുന്നു.
- 2018 ജൂൺ 01- ഷാനു ചാക്കോയും പിതാവ് ചാക്കോയും കണ്ണൂരിൽ നിന്നും അറസ്റ്റിൽ
- 2018 ജൂൺ 02 - കേസിലെ 14 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
- 2018 നവംബർ 08 - കെവിൻ കേസ് ദുരഭിമാന കൊലപാതകമായി കണക്കാക്കി വിചാരണ നടത്താൻ കോടതി ഉത്തരവ്. കേസ് ആറു മാസത്തിനകം പൂർത്തിയാക്കണമെന്നും നിർദേശം.
- 2019 ഏപ്രിൽ 26 - കെവിൻ കേസിൽ വിചാരണ ആരംഭിച്ചു
- 2019 ജൂലായ് 29 - കേസിൽ അന്തിമ വാദം പൂർത്തിയായി.
- 2019 ആഗസ്റ്റ് 14 - കേസ് വിധി പറയുന്നത് 22 ലേയ്ക്ക് മാറ്റി
നടപടി നേരിട്ട പൊലീസുകാർ
- ഗാന്ധിനഗർ എസ്.എച്ച്.ഒ - എം.എസ് ഷിബു - പിരിച്ചു വിട്ടു
- ഗാന്ധിനഗർ എ.എസ്.ഐ ടി.എം ബിജു - പിരിച്ചു വിട്ടു
- ജി.ഡി ചാർജ് എ.എസ്.ഐ സണ്ണിമോൻ -സസ്പെൻഷൻ
- ഡ്രൈവർ സി.പി.ഒ - അജയകുമാർ വകുപ്പുതല നടപടി
- ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ് - സ്ഥലം മാറ്റി
- എസ്.പി വി.എം മുഹമ്മദ് റഫീഖ് - സ്ഥലം മാറ്റി.