കോട്ടയം: കേരളാ കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറിയും, കെ.എസ്.എഫ്.ഇ മുൻ ഡയറക്ടറും മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് മെമ്പറുമായ ബിജു മറ്റപ്പള്ളി കേരളാ കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ബിജു മറ്റപ്പള്ളിയേയും മറ്റ് നേതാക്കളേയും പ്രവർത്തകരേയും സ്വാഗതം ചെയ്യുന്നതായി ജോസ് കെ.മാണി എം.പി പറഞ്ഞു. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റും മാഞ്ഞൂർ സർവീസ് സഹകരണബാങ്ക് ഡയറക്ടറുമായ ജോൺ എബ്രഹാം, കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് ജോർജുകുട്ടി കാറുകുളം എന്നീ നേതാക്കളും പ്രവർത്തകരുമാണ് ബിജു മറ്റപ്പള്ളിക്കൊപ്പം കേരളാ കോൺഗ്രസ് എമ്മിൽ ചേർന്നത്. കേരളാ കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ വിജി എം.തോമസ്, കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് പി.എം മാത്യു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.