അയർക്കുന്നം: ആറുമാനൂരിലും പരിസരപ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആശ്വാസവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ആറുമാനൂർ മീനച്ചിലാറിന്റെ തീരത്ത് മണ്ണിടിച്ചിലിൽ ഭീതിയോടെ കഴിഞ്ഞുവന്നിരുന്ന കുന്നത്തൂർ നിവാസികൾ താമസിച്ചിരുന്ന സ്ഥലങ്ങളിലാണ് ഉമ്മൻചാണ്ടി സന്ദർശനം നടത്തിയത്. മഠത്തിൽ കവലയിലെ ക്യാമ്പും തിരുവഞ്ചൂർ ചാണംചേരി സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ പാരിഷ് ഹാളിലുള്ള ക്യാമ്പും അടക്കമുള്ളവ അദ്ദേഹം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ, ഗീത രാധാകൃഷ്ണൻ, ലിസി ചെറിയാൻ,പ്രകാശ് എൻ.എസ്,ജോയി കൊറ്റത്തിൽ, കെ.സി ഐപ്പ് ,സുരേഷ് മയൂഖം ,ഷിനു ചെറിയാന്തറ ,എം.ജി ഗോപാലൻ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.