kob-shaprakesh-jpg
ടി.ഷാപ്രകാശ്

തലയോലപ്പറമ്പ്: പുലർച്ചെ പ്രഭാതസവാരിക്ക് ഇറങ്ങിയ മദ്ധ്യവയസ്‌ക്കനെ പുഴക്കടവിൽ മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് പഞ്ചായത്ത് ജംഗ്ഷന് സമീപം തൈക്കൂട്ടത്തിൽ ടി.ഷാപ്രകാശാണ് (54) മരിച്ചത്. മറവൻതുരുത്ത് പഞ്ചായത്ത് ഓഫീസിന് സമീപം മെഡിക്കൽ ഷോപ്പ് നടത്തിയിരുന്ന ഷാ പ്രകാശ് എസ്. എൻ. ഡി. പി. യോഗം 648ാം മറവൻതുരുത്ത് ശാഖ പ്രസിഡന്റ്, ഗുരുദേവ പ്രഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: വിജി ഷാപ്രകാശ്. മക്കൾ അർജ്ജുൻ, വീണ (ഇരുവരും വിദ്യാർത്ഥികൾ).