പാലാ : ഓഫീസിൽ സ്വന്തം കസേരകളും മേശയും നനഞ്ഞൊലിക്കുമ്പോൾ പ്രളയക്കെടുതിയെ നേരിടുന്നതെങ്ങനെയെന്നാണ് മീനച്ചിൽ താലൂക്ക് ഓഫീസ് ജീവനക്കാരുടെ ചോദ്യം. പ്ലാന്റേഷൻ വിഭാഗം പ്രവർത്തിക്കുന്ന ഭാഗത്താണ് പ്രധാനമായും ചോർച്ച. നനഞ്ഞൊലിക്കുന്ന തറയിലൂടെ വളരെ സൂക്ഷിച്ചാണ് ജീവനക്കാർ ഓഫീസിനുള്ളിൽ നടക്കുന്നത്. കാല് തെന്നി വീണ അനുഭവവും ഉണ്ടായിട്ടുണ്ട്. മിക്ക ഉദ്യോഗസ്ഥരും വിവിധ ക്യാമ്പുകളിലും മറ്റുമായതിനാൽ വിഷയം ഈ മുറിയ്ക്കുള്ളിലെ നാല് ചുമരുകളിൽ ഒതുങ്ങുകയാണ്. ഫയലുകളും കമ്പ്യൂട്ടറുമുൾപ്പെടെ മഴവെള്ളം വീണ് നശിക്കുകയാണ്.