കടുത്തുരുത്തി: ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ കടുത്തുരുത്തി മണ്ഡലം കൺവെൻഷൻ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആപ്പാഞ്ചിറ ചന്ദ്രികാലയത്തിൽ എൻ.ശിവാനന്ദന്റെ വസതിയിൽ നടക്കും. കേന്ദ്ര പി.ആർ.ഒ.ഇ.എം.സോമനാഥൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി സുകുമാരൻ വാകത്താനം, വൈസ് പ്രസിഡന്റ് അനിരുദ്ധൻ മുട്ടുംപുറം, കേന്ദ്ര എക്‌സിക്യുട്ടീവ് മെമ്പർ പി.കമലാസനൻ, കേന്ദ്രസമിതിയംഗങ്ങളായ കെ.കെ. സരളപ്പൻ, ഷിബു മൂലേടം എന്നിവർ പ്രസംഗിക്കും.