തലയോലപ്പറമ്പ്: തലയോലപ്പറമ്പ് , മറവൻതുരുത്ത്, വെള്ളൂർ, ചെമ്പ് പഞ്ചായത്തുകളിലെ മൂവാറ്റുപുഴയോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിലെ നൂറ് കണക്കിന് വീടുകളിൽ കയറിയ വെള്ളം ഇനിയും ഇറങ്ങാത്തതിനാൽ ജനങ്ങളുടെ ദുരിതവും തുടരുന്നു. വടയാർ, കോരിക്കൽ, പഴംമ്പട്ടി, മനയ്ക്കകരി, പന്ത്രണ്ടിൽ, തേവലക്കാട് മറവൻതുരുത്ത് പഞ്ചായത്തിലെ മണലേൽ, കുളങ്ങരകോളനി,പഞ്ഞിപ്പാലം,
പ്രദേശത്ത് വീടുകളിൽ നിന്ന് വെള്ളം ഇറങ്ങാതെ നിൽക്കുന്നതിനാൽ ഇവിടെങ്ങളിലെ ആളുകൾ ഇപ്പോഴും ക്യാമ്പുകളിൽ തന്നെ തുടരുകയാണ്. വെള്ളൂർ പഞ്ചായത്തിലെ കരിപ്പാടം, പാറയ്ക്കൽ, പ്രദേശങ്ങളിലെയും ബ്രഹ്മമംഗലത്ത് മുലേക്കടവ്, ഏനാദി ഭാഗത്തെയും വീടുകളിൽ നിന്ന് വെള്ളം പൂർണ്ണമായും ഇറങ്ങിയതിനാൽ ഇ പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചു വിട്ടെങ്കിലും ചില വീടുകളിൽ വെള്ളം ഇനിയും ഇറങ്ങേണ്ട സാഹചര്യം ഉള്ളതിനാൽ ചിലർ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. തലയോലപ്പറമ്പ്, വെള്ളൂർ, മറവൻതുരുത്ത്, ചെമ്പ് പഞ്ചായത്തുകളിൽ വൻ കൃഷി നാശമാണ് സംഭവിച്ചത്. കന്നുകാലികൾക്ക് നൽകേണ്ട വൈക്കോലും പുല്ലും അടക്കമുള്ളവ ലഭിക്കാത്തത് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഓണവിപണി ലക്ഷ്യമിട്ട് പ്രദേശങ്ങളിൽ കർഷകർ നട്ട ഏത്ത വാഴ, പച്ചക്കറി കൃഷികൾ നശിച്ചത് വൻ സാമ്പത്തിക നഷ്ടമാണ് കർഷകർക്ക് വരുത്തിയത്.

 ആനുകൂല്യം ലഭിക്കുമെന്ന് പ്രചാരണം: ക്യാമ്പുകളിൽ എത്തിയത് ആയിരങ്ങൾ

ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ക്യാമ്പുകളിൽ പേര് റജിസ്റ്റർ ചെയ്യണമെന്ന്‌ തെറ്റായ അറിയിപ്പ് പ്രചരിച്ചതിനെ തുടർന്ന് ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാാമ്പുകളിൽ കഴിഞ്ഞ ദിവസം എത്തിയത്. വെള്ളം കയറിയ കുടുംബങ്ങൾ ക്യാമ്പുകളിൽ എത്തി പേര് റജിസ്റ്റർ ചെയ്യണം എന്ന തെറ്റായ സന്ദേശം പ്രചരിച്ചതോടെ ക്യാമ്പിൽ എത്താതെ ബന്ധുവീടുകളിലും മറ്റുമായി അഭയം പ്രാപിച്ചവരും വെള്ളം കയറാത്തതവരും അടക്കംം 18000 ൽ അധികം കുടുംബങ്ങൾ താലൂക്കിലെ വിവിധ ക്യാമ്പുകളിൽ പേര് റജിസ്റ്റർ ചെയ്യാനെത്തി.പ ല ഇടങ്ങളിലും നീണ്ട ക്യൂ അനുഭവപ്പെട്ടു. എന്നാൽ ഇതു സംബന്ധിച്ച് ഉന്നതങ്ങളിൽ നിന്നും അറിയിപ്പോ, നിർദ്ദേശങ്ങളോ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നു റവന്യു അധികൃതർ അറിയിച്ചെങ്കിലും ക്യാമ്പിൽ എത്തിയവർ പിരിഞ്ഞു പോകാതെ വന്നതോടെ എത്തിയവരുടെ റജിസ്‌ട്രേഷൻ ഫോമുകൾ കൈപ്പറ്റി പ്രത്യേകം ഫയലായി അധികൃതർ സൂക്ഷിച്ചതോടെയാണ് ജനം മടങ്ങിയത്. ഇത് സംബന്ധിച്ച് യാതൊരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് താലൂക്ക് അധികൃതർ പറഞ്ഞു.