പാമ്പാടി :മഹാദേവ ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമവും മഹാരുദ്ര ജപവും 17ന് നടക്കും. ക്ഷേത്രം തന്ത്രി സജി തന്ത്രികൾ, മേൽശാന്തി ജഗദീഷ് എന്നിവർ ചടങ്ങുകൾക്കു മുഖ്യ കാർമികത്വം വഹിക്കും. തുടർന്നും എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിൽ മഹാമൃത്യുഞജയ ഹോമം നടക്കും.രാവിലെ ഏഴിന് ആരംഭിക്കുന്ന ചടങ്ങുകൾ 11മണിയോടെ സമാപിക്കും. ചടങ്ങുകളോട് അനുബന്ധിച്ചു മഹാരുദ്രജപവും ഉണ്ടായിരിക്കും. എല്ലാമാസവും അവസാന ഞായർ രാവിലെ നവഗ്രഹഹോമം, നവഗ്രഹപൂജ, നവഗ്രഹസൂക്തം, നവഗ്രഹ പുഷ്പാഞ്ജലി എന്നീ വഴിപാടുകൾ നടത്തുന്നതിന് ഭക്തജങ്ങൾക്ക് സൗകര്യം ഒരുക്കുമെന്ന് പ്രസിഡന്റ്‌ അഡ്വ. പ്രകാശ് പാമ്പാടി, സെക്രട്ടറി ഇൻ ചാർജ് കെ.എസ്. ശശി കുളത്തുങ്കൽ എന്നിവർ അറിയിച്ചു.