കോട്ടയം: പ്രളയബാധിതർക്ക് അരലക്ഷം രൂപയുടെ സഹായവുമായി അർക്കേഡിയ ഹോട്ടൽ അധികൃതർ. സ്വന്തം നിലയിൽ വാങ്ങിയ ബെഡ്ഷീറ്റുകളും അവശ്യവസ്‌തുക്കളുമാണ് അർക്കേഡിയ ഹോട്ടൽ മാനേജ്‌മെന്റ് ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. ജില്ലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടകളിൽ നിന്നും എഡിഎം അലക്സ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം സഹായം അഭ്യർത്ഥിച്ചിരുന്നു. അർക്കേഡിയ ഹോട്ടലിൽ നടന്ന ചടങ്ങിൽ അർക്കേഡിയ ഹോട്ടൽ മാനേജിംഗ് ഡയറക്ടർ ടോം തോമസ്, മാനേജർ തങ്കച്ചൻ എന്നിവരിൽ നിന്നും ജൂനിയർ സൂപ്രണ്ട് എസ്.എൻ അനിൽകുമാർ, ശിരസ്തദാർ ബി.അശോക് എന്നിവർ ചേർന്ന് സാധനങ്ങൾ ഏറ്റുവാങ്ങി.