വാഴൂർ : മികച്ച ഗ്രാമപഞ്ചായത്തംഗത്തിനുള്ള രാജീവ് ഗാന്ധി പുരസ്‌കാരത്തിന് വാഴൂർ ഗ്രാമപഞ്ചായത്തംഗം വി.പി .റെജി അർഹനായി. രാഷ്ട്രീയ- സാമൂഹ്യ - മാദ്ധ്യമരംഗങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നവരെ ആദരിക്കുന്നതിനായാണ് രാജീവ് ഗാന്ധി നാഷണൽ സെന്റർ ഫോർ ഹ്യുമാനിറ്റേറിയൻ സ്റ്റഡീസാണ് അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ രാവിലെ 11.30 ന് കിഴതടിയൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി. സുധാകരൻ അവാർഡുകൾ വിതരണം ചെയ്യും. ജോസ് കെ. മാണി എം.പി അദ്ധ്യക്ഷത വഹിക്കും. 2005 മുതൽ റെജി വാഴൂർ പഞ്ചായത്തംഗമാണ്. 5,6,7 വാർഡുകളെ പ്രതിനിധീകരിച്ചിട്ടുള്ള ഇദ്ദേഹം നിലവിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാണ്. ജില്ലാ ആസൂത്രണ സമിതിയിലെ സർക്കാർ പ്രതിനിധിയാണ്. വാഴൂർ വടക്കേടത്ത് താഴെ വി.കെ.പീതാംബരൻ, എം.ടി.വിലാസിനി ദമ്പതികളുടെ മകനാണ്. ഭാര്യ : ടി .ദീപമോൾ (ആനിക്കാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി). മക്കൾ : അലീന റെജി, അലീഷ റെജി.