kob-thomas-jpg

തലയോലപ്പറമ്പ്: മൂവാറ്റുപുഴയാറിൽ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി.പാലാംകടവ് ആറ്റുപുറത്ത് തോമസ് (74) ന്റെ മൃതദേഹമാണ് ഇന്നലെ പുലർച്ചെ വൈപ്പിൻ മുനമ്പം കായലോരത്ത് കണ്ടെത്തിയത്.കഴിഞ്ഞ 10 ന് രാത്രി 9 മണിയോടെയാണ് തോമസിനെ പുഴയിൽ കാണാതായത്. മറവൻതുരുത്ത് പാറയ്ക്കൽ കടത്ത് കടവിന് സമീപം ഇടയത്ത് ഭാഗത്തെ കുളികടവിൽ നിന്നും തോമസിന്റെ ചെരിപ്പും കുടയും കണ്ടെത്തിയതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. ഭർത്താവ് പുഴയിൽ ചാടിയ വിവരമറിഞ്ഞ് ഭാര്യ മോളി വീടിന് സമീപത്തുള്ള മൂവാറ്റുപുഴയാറിന്റെ പാലാംകടവ് ഭാഗത്ത് നിന്നും പിന്നീട് പുഴയിൽ ചാടിയെങ്കിലും ഭാര്യയെ രക്ഷപ്പെടുതി. തോമസിനായി പൊലീസും, ഫയർഫോയ്‌സും സ്‌കൂബാ ടീമും മൂന്ന് ദിവസം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ഭാര്യ: മോളി. മക്കൾ: സീനാ തോമസ് ,സിമിൽ തോമസ്. മരുമക്കൾ: റോയി,അജിത. സംസ്‌ക്കാരം നടത്തി.