പിഴക് : എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘം ജനോപകാരപ്രദമായ വിവിധ കർമ്മ പരിപാടികൾക്ക് ഉടൻ രൂപം നൽകുമെന്ന് യൂണിയൻ കൺവീനർ സോളി ഷാജി തലനാട് പറഞ്ഞു. 4910ാം നമ്പർ പിഴക് ശാഖാ വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ശാഖാ വനിതാസംഘം സെക്രട്ടറി വിനീതാ സന്തോഷ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ശാഖാ പ്രസിഡന്റ് കെ.ജി.ഷാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ.കെ.എം.സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം യൂണിയൻ കമ്മിറ്റിയംഗം ബിന്ദു സജികുമാർ, ശാഖാ നേതാക്കളായ സാബു കൊടൂർ, എം.ആർ. സുകുമാരൻ, യൂണിയൻ കമ്മിറ്റിയംഗം ഡോ.കാർത്തികേയൻ എന്നിവർ ആശംസകൾ നേർന്നു. ശാഖാ വനിതാസംഘം പ്രസിഡന്റ് ശാരദാ ദാമോദരൻ സ്വാഗതവും, യൂണിയൻ കമ്മിറ്റിയംഗം ലീനാ ബൈജു നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.