രാമപുരം: പിക്കപ്പ്‌വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. പിഴക് മണിമല മജേഷിന്റെ ഭാര്യ ജോസി(43)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ മുല്ലമറ്റത്തിന് സമീപമായിരുന്നു അപകടം. ജോസി രാമപുരത്ത് സ്വകാര്യ ലാബിൽ ടെക്‌നീഷ്യയായി ജോലി ചെയ്യുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. പിക്കപ്പ്‌വാൻ ഓടിച്ചിരുന്നയാൾ അതേ വാഹനത്തിൽതന്നെ പരുക്കേറ്റയാളെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഭർത്താവ് മജേഷ് വിദേശത്ത് ജോലി ചെയ്യുകയാണ്. മക്കൾ: മിലൻ, മിൽഷൻ. സംസ്‌കാരം പിന്നീട്.