ഏഴാച്ചേരി : കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ ചിങ്ങം ഒന്നിന് 'ചിങ്ങപ്പൊലി കൈനീട്ടം വിതരണം നടത്തും. ഇന്ന് പുലർച്ചെ 6 മുതൽ വിശേഷാൽ പൂജകൾ. 7 ന് ശ്രീകോവിലിൽ മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നാണയ പൂജ നടക്കും. 7.30 മുതൽ കൈനീട്ട വിതരണം, 9 മുതൽ നവഗ്രഹക്ഷേത്രത്തിൽ നവഗ്രഹ പൂജ, 10 ന് പ്രസാദ വിതരണം.
നാളെ വൈകിട്ട് 6.15 ന് നടക്കുന്ന ദീപാരാധനയ്ക്ക് ശേഷവും ചിങ്ങപ്പൊലി നാണയങ്ങൾ വിതരണം ചെയ്യും. നാളെ രാവിലെ 10 വരെ നട തുറന്നിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.