പാലാ : പ്രളയ ദുരിതബാധിതരെ സഹായിക്കാൻ പാലാ നഗരസഭയിൽ 'നന്മയുടെ പൂമരം പാലാ ' പദ്ധതി തുടങ്ങി. ജില്ലാ ഭരണകൂടത്തിന്റെയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ പൊതുജനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരിൽ നിന്ന് സഹായം സ്വീകരിക്കും. പദ്ധതിയുടെ ഉദ്ഘാടനം വ്യാപാരികളിൽ നിന്ന് വിവിധ സാധനങ്ങൾ ശേഖരിച്ച് നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ ഉദ്ഘാടനം ചെയ്തു. നഗരസഭാ അങ്കണത്തിൽ കൗണ്ടറും തുറന്നിട്ടുണ്ട്. കേടുകൂടാതെ ഇരിക്കുന്ന ഭക്ഷ്യ വസ്തുക്കൾ, പല വ്യഞ്ജനങ്ങൾ, ബേക്കറി, പുത്തൻവസ്ത്രങ്ങൾ, കുപ്പി വെള്ളം, അരി എന്നിവ സ്റ്റോക്കിൽ ചേർത്ത് കൗണ്ടറിൽ സ്വീകരിക്കും. ഫോൺ : 94956473 54, 9447456564, 9961397676.