വൈക്കം : കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ ആടു വളർത്തുന്നതിന് താൽപര്യമുള്ള കർഷകർക്ക് ഒരു ദിവസത്തെ ഫാം സന്ദർശനം ഉൾപ്പടെ 4 ദിവസത്തെ സൗജന്യ പരിശീലനം നൽകും. താൽപര്യമുള്ള, കോട്ടയം ജില്ലയിലെ കർഷകർ പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിലെ മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്. 31 ന് മുൻപായി തലയോലപ്പറമ്പ്, മൃഗസംരക്ഷണ കേന്ദ്രത്തിൽ സമർപ്പിക്കണം. ഫോൺ : 04829 234323