അടിമാലി: മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ ആദിവാസികൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറും ഭക്ഷ്യോത്പന്നങ്ങളുടെ വിതരണവും ഇന്ന് ചിന്നപ്പാറക്കുടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. എക്‌സൈസ് അടിമാലി റേഞ്ച് ഓഫീസ്, വൈ.എം.സി.എ ഇടുക്കി സബ് റീജിയൻ, വൈസ്‌മെൻസ് ക്ലബ്ബ് അടിമാലി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി. മോർണിംങ് സ്റ്റാർ മെഡിക്കൽ സെന്ററിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പിൽ രോഗികളെ പരിശോധിച്ച് മരുന്നുകൾ വിതരണം ചെയ്യും. പഞ്ചായത്ത് അംഗം ദീപ മനോജ് ഉദ്ഘാടനം ചെയ്യും. റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ റോയി ജെയിംസ്, മോർണിംങ് സ്റ്റാർ ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ ലിൻസി, വൈ.എം.സി.എ ഇടുക്കി സബ് റീജിയൻ ചെയർമാൻ അഡ്വ. സാജു വർഗീസ് , ജനറൽ കൺവീനർ ബിജു മാത്യു മാന്തറയ്ക്കൽ, വൈസ്‌മെൻസ് ക്ലബ്ബ് പ്രസിഡന്റ് വർഗീസ് പീറ്റർ കാക്കനാട്ട്, ഊരുമൂപ്പൻ രാജു എന്നിവർ നേതൃത്വം നൽകും. എക്‌സൈസ് വകുപ്പ് വിമുക്തി നോഡൽ ഓഫീസർ പി.എച്ച് ഉമ്മർ ബോധവത്ക്കരണ ക്ലാസിനു നേതൃത്വം നൽകും. കുടിയിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് വൈസ്‌മെൻസ് ക്ലബ് അംഗങ്ങൾ ഭക്ഷ്യോത്പന്നങ്ങളുടെ കിറ്റുകളും വിതരണം ചെയ്യും.