തലയോലപ്പറമ്പ്: വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് യുവതി മരിച്ചു. മറവൻതുരുത്ത് ഇടവട്ടം വാളോർ മംഗലം പാലത്തിന് സമീപം അശ്വതി ഭവനിൽ സുഗുണന്റെ മകൾ അശ്വതി (28) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.45 ഓടെയാണ് സംഭവം. വെള്ളം നിറഞ്ഞുകിടന്ന പുരയിടത്തിലൂടെ ബക്കറ്റിൽ തുണിയുമായി പോകുമ്പോൾ കുഴിയിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. ബന്ധുക്കളും അയൽവാസികളും ചേർന്ന് ഉടൻ മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: കുമാരി. സഹോദരി: ആതിര (നഴ്‌സിംഗ് വിദ്യാർത്ഥിനി ). സംസ്‌ക്കാരം നടത്തി.