പാലാ : 'നിലമ്പൂരിന് ഒരു കൈത്താങ്ങ്" എന്ന ലക്ഷ്യവുമായി കുറിച്ചിത്താനം ഗ്രാമം ഒന്നിച്ചു. ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് ഗ്രാമത്തിന്റെ വിവിധ പ്രദേശങ്ങളിലെ വീടുകൾ, കടകൾ എന്നിവിടങ്ങളിൽ നിന്നു സഹായ സാമഗ്രികൾ ശേഖരിച്ചു. അരി, പലവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ എന്നിവ ദുരന്തമേഖലയിൽ വിതരണം ചെയ്യും. ജനപ്രതിനിധികൾ,കുറിച്ചിത്താനം ശ്രീകൃഷ്ണവിലാസം ഹയർ സെക്കൻണ്ടറി സ്‌കൂൾ മാനേജ്‌മെന്റ്, പി.ടി.എ ഭാരാവാഹികൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, സാമുദായിക സംഘടന നേതാക്കൾ, ജ്വാലാ ഓട്ടോ തൊഴിലാളികൾ എന്നിവരായിരുന്നു സംഘാടകർ. സാധനങ്ങൾ, കൂടാതെ ലഭിച്ച പണത്തിന് ആവശ്യമുള്ള സാധനങ്ങളും വാങ്ങിയാണ് സംഘം നിലമ്പൂരിലേക്ക് പുറപ്പെട്ടത്. മരങ്ങാട്ടുപളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു ഫ്‌ളാഗ് ഒഫ് നിർവഹിച്ചു. ശ്രീകൃഷ്ണ വിലാസം സ്‌കൂൾ മാനേജർ കെ.നാരായണൻ നമ്പൂതിരി പ്രസംഗിച്ചു.