വൈക്കം : വൈക്കം സമൂഹത്തിന്റെ നേതൃത്വത്തിൽ ബ്രാഹ്മണസഭ വൈക്കം ഉപസഭ വ്യാഴാഴ്ച ആവണി അവിട്ടം ആഘോഷിച്ചു. വൈക്കം ക്ഷേത്രത്തിലും ചുറ്റമ്പലത്തിലും ക്ഷേത്ര കുളത്തിലുമായി ആവണി അവിട്ടത്തിന്റെ പൂജകളും ചടങ്ങുകളും നടത്തി. യജ്ജുരൂപാകർമ്മം, മഹാസങ്കൽപ്പം ,യജ്ഞോപാവിതധാരണവും, മഹാസമാരാധന, കാണ്ഠഋഷി തർപ്പണം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ . പാലക്കാട് പെരുവമ്പ് മഹേഷ് വാദ്ധ്യാർ മുഖ്യപുരോഹിതനായി. വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേക്കുളത്തിൽ പൂണൂൽമാറ്റ ചടങ്ങ് നടത്തി. തുടന്ന് ക്ഷേത്രത്തിൽ ബ്രഹ്മയജ്ഞവും നടത്തി. സമൂഹം ഹാളിൽ അന്നദാനവും നടത്തി. ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് കെ. സി. കൃഷ്ണമൂർത്തി, സമൂഹം പ്രസിഡന്റ് പി. ബാലചന്ദ്രൻ, ബാലുസ്വാമി കണിച്ചേരിമഠം, ശിവരാമകൃഷ്ണൻ, ഹരിശർമ്മ നെല്ലിപ്പള്ളി, ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.