kob-mary

രാമപുരം: തിരക്കുമൂലം ഡോർ അടയ്ക്കാൻ കഴിയാതിരുന്ന സ്വകാര്യ ബസിൽ നിന്ന് റോഡിൽ തെറിച്ച് വീണ് അമ്മ മരിച്ചു, മകൾക്ക് ഗുരുതരമായി പരിക്കേറ്റു. കിഴതിരി ഒഴുകയിൽ ഒ.റ്റി.തോമസിന്റെ ഭാര്യ മേരി (69) ആണ് മരിച്ചത്. മകൾ ദിവ്യ (30) പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തൊടുപുഴ - നീറന്താനം - രാമപുരം റൂട്ടിൽ ഇരുമ്പു കുഴി വലിയ വീട്ടിൽ ഭാഗത്ത് ഇന്നലെ രാവിലെ 8 .15 ആയിരുന്നു അപകടം. ബസിൽ തിരക്ക് കാരണം ഡോർ അടയ്ക്കാൻ പറ്റിയിരുന്നില്ല. മേരി റോഡിലും ദീപ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ സീറ്റിലേയ്ക്കുമാണ് തലയിടിച്ച് വീണത്. മേരി മാനത്തർ കിഴക്കേവേലിൽ കുടുംബാംഗമാണ്. മറ്റുമക്കൾ: സിസ്റ്റർ ദിവ്യാ തോമസ് (മൈസൂർ), ദീപ, ദിജ മോൾ (ഖത്തർ). മരുമകൻ: ജോഷി ആനക്കല്ലിൽ പള്ളിക്കത്തോട് (ഖത്തർ). സംസ്‌കാരം നാളെ 2 ന് കിഴതിരി സെന്റ് തോമസ് പള്ളിയിൽ.