കോട്ടയം: എം.ജി. സർവകലാശാല വളപ്പിൽ നിന്ന് അനധികൃതമായി മുറിച്ചു കടത്താൻ ശ്രമിച്ച മരങ്ങൾ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. ഇവിടത്തെ മരങ്ങളുടെ ഉടമസ്ഥാവകാശം സോഷ്യൽ ഫോറസ്റ്ററി വിഭാഗത്തിനാണ്.
അക്കേഷ്യ, വെള്ളിലാവ് ഇനത്തിൽപ്പെട്ട മരങ്ങളാണ് മുറിച്ചുകടത്താൻ ശ്രമിച്ചത്. സർവകലാശാല വളപ്പിൽ പുതിയ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് മുറിച്ചുനീക്കേണ്ട മരങ്ങളുടെ വിവരം ശേഖരിക്കുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥരും ജില്ല ട്രീ കമ്മിറ്റി അംഗം ഡോ. ബി.ശ്രീകുമാറും സർവകലാശാലയിലുള്ളപ്പോഴാണ് തടി കടത്താൻ ശ്രമിച്ചത്. തർക്കമായപ്പോൾ 2018 ലെ ഹൈക്കോടതി ഉത്തരവ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി കോട്ടയം സോഷ്യൽ ഫോറസ്ട്രറി അസി. കൺസർവേറ്റർ പ്രസാദിന്റെ നേതൃത്വത്തിൽ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഡ്രൈവറും സർവകലാശാലാ ഉദ്യോഗസ്ഥരും വഴങ്ങിയില്ല. ഇതോടെ തൊണ്ടിമുതൽ എന്നനിലയിൽ തടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലേലം ചെയ്തു വിൽക്കുന്നതുവരെ ഇത് സർവകലാശാല വളപ്പിൽതന്നെ സൂക്ഷിക്കും.