രാമപുരം: വീടിന്റെ മച്ച് ഇടാൻ കയറിയ ആൾ കാൽ വഴുതി വീണ് മരിച്ചു. രാമപുരം കൂടപ്പുലം പാലനാനിയ്ക്കൽ (കര്യംതെക്കേൽ) കെ.പി ദേവസ്യാ (70) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. വീടിന്റെ മേൽക്കൂരയിൽ മച്ച് നിർമ്മിക്കുന്ന പണിക്കിടെ കാൽവഴുതിമുറിക്കുള്ളലേക്ക് വീഴുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 8.50 ഓടെ മരിക്കുകയായിരുന്നു. ഭാര്യ : മറിയക്കുട്ടി ചേറ്റുകുളം കൊറ്റുകുന്നത്ത് കുടുംബാംഗമാണ്. മക്കൾ: സിബി, ബിജു. മരുമകൾ: സിനി. സംസ്‌ക്കാരം ഇന്ന് 11ന് കൊണ്ടാട് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.