പാമ്പാടി: പഞ്ചായത്തിൽ പതിനാറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആലാംപള്ളി നവോദയ അംഗൻവാടി അതീവ ശോചനീയാവസ്ഥയിൽ. കെട്ടിടത്തിന്റെ ഒരു വശത്തെ ഓട് ഏതു സമയത്തും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. ഓട് പൊട്ടിയ ഭാഗത്തെ പട്ടികൾ വെള്ളം വീണ് ദ്രവിച്ചു. അംഗൻവാടിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ രക്ഷിതാക്കളും ആശങ്കയിലാണ്. 2016-2017 പദ്ധതി വർഷം 2.50 ലക്ഷം രൂപ പാമ്പാടി ഗ്രാമപഞ്ചായത്ത് ഈ കെട്ടിടത്തിന്റെ നവീകരണത്തിന് അനുവദിച്ചിരുന്നു. അംഗൻവാടിയുടെ നവീകരണം ഉടൻ ആരംഭിക്കണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് പ്രകാശ് ആവശ്യപ്പെട്ടു.