പാമ്പാടി : ശിവദർശന മഹാദേവക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമവും മഹാരുദ്രമന്ത്രാർച്ചനയും ഇന്ന് നടക്കും. ക്ഷേത്രം തന്ത്രി സജി തന്ത്രി, മേൽശാന്തി ജഗദീഷ് എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രത്തിൽ തയ്യാറാക്കിയിരിക്കുന്നത്. രാവിലെ ഏഴിന് ആരംഭിക്കുന്ന ചടങ്ങുകൾ 11 ഓടെ സമാപിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്കും വഴിപാടുകൾ നടത്തുന്നതിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടർന്നുള്ള എല്ലാമാസങ്ങളിലും ആദ്യ ശനി മൃത്യുഞ്ജയ ഹോമവും, അവസാനത്തെ ഞായർ നവഗ്രഹ പൂജയും നടക്കും. ഫോൺ : 04812507654.