കോട്ടയം: തോരാമഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മണ്ഡലം ,യൂണിറ്റ് ഭാരവാഹികളും മറ്റു പ്രവർത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന് ഗുരുധർമ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ സെക്രട്ടറി സുകുമാരൻ വകത്താനം എന്നിവർ അറിയിച്ചു. പാചകംചെയ്യാത്ത ഭക്ഷ്യവസ്തുക്കൾ അരി, പച്ചക്കറി, പയർവർഗങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പുതിയ വസ്ത്രങ്ങൾ, കുട്ടികൾക്കുള്ള കളിക്കോപ്പുകൾ, നോട്ടുബുക്കുകൾ എന്നിവ സമാഹരിച്ച് ജില്ലാ ഭാരവാഹികളുമായി ആലോചിച്ച് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യണം. വിഭവങ്ങൾ നൽകാൻ തയ്യാറുള്ളവർ 9447551499 , 9446712603 , 9496764178 , 949552537എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.