മേവട: റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ മുതൽ തുരുത്തിപ്പള്ളിൽ ബിൽഡിംഗ്‌സിൽ സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ലാസ് തുടങ്ങും. രാവിലെ 10 ന് റിട്ട. ജില്ലാ ജഡ്ജി ആർ.ഗോപാല കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. അഡ്വ.സി.എം. രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ചങ്ങനാശേരി ഡിവൈ. എസ്.പി എസ്.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. ഡോ. കെ. അഭിലാഷ്, സി.ടി.പ്രസന്നകുമാരി ഡോ.കെ. രാജഗോപാൽ, മോഹൻ കോട്ടയിൽ, ബെന്നി മാത്യു തുടങ്ങിയവർ പ്രസംഗിക്കും.