കാഞ്ഞിരപ്പള്ളി : കേരള ഹിന്ദു മതപാഠശാല അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാനതല രാമായണ മാസാചരണത്തിന്റെ സമാപനം ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിലിൽ ഡോ.എൻ ജയരാജ് എം.എൽ.എ നിർവഹിച്ചു. വി .കെ.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ലത ആർ.പ്രസാദ് മുഖ്യപ്രഭാഷണവും, കുടമാളൂർ രാധാകൃഷ്ണൻ രാമായണസന്ദേശവും നൽകി. ദേവസ്വം മുണ്ടക്കയം ഗ്രൂപ്പ് അസി.കമ്മീഷണർ ആർ.പ്രകാശ് , കൺവീനർ അഖിൽ എസ്. നായർ, ഉപദേശക സമതി സെക്രട്ടറി സന്തോഷ്, മീനടം ഉണ്ണികൃഷ്ണൻ,പ്രദീപ് ചെറുവള്ളി തുടങ്ങിയവർ പ്രസംഗിച്ചു.