തലയാഴം:വെച്ചുരിലെ മറ്റം, ഔട്ട് പോസ്റ്റിന്റെ സമീപ പ്രദേശങ്ങൾ,പുന്നപ്പൊഴി, ശാസ്തക്കുളം ഭാഗങ്ങളിൽ വെള്ളക്കെട്ടു ദുരിതം തുടരുന്നു. വീടുകളിൽ നിന്നും വെള്ളമിറങ്ങാത്തതിനാൽ പ്രദേശത്തെ കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ തുടരുകയാണ് . കാർഷിക മേഖലയായ വെച്ചൂരിൽ നെൽക്കൃഷിയും പ്രളയത്തിൽ മുങ്ങി നശിച്ചു. 200 ഏക്കറിലധികം വരുന്ന അയ്യനാടൻ പുത്തൻകരി പാടശേഖരത്തിലെ കൃഷി പുർണമായും 600 ഏക്കറിലധികം വരുന്ന പൂവത്തുക്കരി പാടശേഖരത്തിലെ 300 ഏക്കറിൽ അധികം വരുന്ന കൃഷിയും വെള്ളത്തിൽ മുങ്ങി നശിച്ചു. നിലവിലെ മോട്ടോറിന് പുറമെ വൻ തുക വാടക നൽകി ശക്തിയേറിയ മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം പുറം തള്ളി ശേഷിക്കുന്ന കൃഷി രക്ഷിച്ചെടുക്കാൻ അവസാന ശ്രമം നടത്തി വരികയാണ് കർഷകർ.
വെച്ചൂർ ശാസ്തക്കുളത്തിന് കിഴക്ക് വെള്ളക്കെട്ടിലമർന്ന വീട്.