വൈക്കം : കേരളത്തിലെ പ്രൊഫഷണൽ കലാമേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ആൾ കേരള പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് അസോസിയേഷന്റെ 21-ാം മത് സംസ്ഥാന സമ്മേളനം നാളെ വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. രാവിലെ 9ന് പ്രതിനിധി സമ്മേളനം, ഭരണസമിതി തിരഞ്ഞെടുപ്പ് , ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന സൗഹൃദകൂട്ടായ്മയിൽ നാടക സമിതി സംഘാടകരും ഏജൻസി പ്രവർത്തകരും കലാകാരന്മാരും പങ്കെടുക്കും. വൈകിട്ട് 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സി.കെ.ആശ എം എൽ എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് രവി കേച്ചേരി അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ പി.ശശിധരൻ, എം.ജി.യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം പി.കെ.ഹരികുമാർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. പ്രദീപ് മാളവിക, മോഹൻ.ഡി.ബാബു, എൻ.അനിൽ ബിശ്വാസ്, ഹരിദാസൻ നായർ, ബി.സാജൻ വൈക്കം, അംബരീഷ്.ജി.വാസു, എം.കെ.ഷിബു, വൈക്കം ദാമു മാസ്റ്റർ, അയിലം ഉണ്ണികൃഷ്ണൻ, പന്തളം അജയൻ, അടൂർ രത്നാകരൻ, ഷാജി മൂവാറ്റുപുഴ, കുമാർ.ജി.രംഗകല എന്നിവർ പ്രസംഗിക്കും. വിദ്യാഭ്യാസ അവാർഡ് വിതരണം നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബിജു.വി കണ്ണേഴനും 25 വർഷം പിന്നിട്ട അംഗങ്ങളെ ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതനും ആദരിക്കും. ചലച്ചിത്ര സംവിധായകൻ കലാഭവൻ അൻസാർ, വക്കം ഷക്കീർ, ചെമ്പിൽ അശോകൻ, പയ്യന്നൂർ മുരളി, ആർ.എൽ.വി രാമകൃഷ്ണൻ, സിനിമാതാരം ശാലുമേനോൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. തുടർന്ന് കൊച്ചിൻ അഭിനയയുടെ ആലിലപോലൊരു വീട് എന്ന നാടകം ഉണ്ടായിരിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ പ്രദീപ് മാളവിക, കൺവീനർ സാജൻ മൂകാംബിക, കുമാർജി, ജോർജ്ജ് വർഗീസ് എന്നിവർ അറിയിച്ചു.