17 ഗവേഷണ കേന്ദ്രങ്ങൾ ഒരു കുഴക്കീഴിൽ
കോട്ടയം : എം.ജി സർവകലാശാലയിലെ വിവിധ വിഷയങ്ങളിലെ അന്തർസർവകലാശാല കേന്ദ്രങ്ങളടക്കം 18 ഗവേഷണ കേന്ദ്രങ്ങളെ ഒരു കുടക്കീഴിലാക്കി അന്തർവൈജ്ഞാനിക (ഇന്റർഡിസിപ്ലിനറി) ഗവേഷണ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്ന കേരളത്തിലെ ആദ്യ കൺവർജൻസ് അക്കാദമിയ കോംപ്ലക്‌സ് നാളെ ഗവർണണർ ജസ്റ്റിസ്(റിട്ട.) പി.സദാശിവം നാടിന് സമർപ്പിക്കും. രാവിലെ 11.15 ന് സർവകലാശാല അസംബ്ലി ഹാളിൽ നടക്കുന്ന ചടങ്ങിൽ കൺവർജൻസ് അക്കാദമിയ കോംപ്ലക്‌സിന്റെയും, സർവകലാശാല എൻ.എസ്.എസിന്റെ നേതൃത്വത്തിൽ നടന്ന കോട്ടയം സമ്പൂർണ സാക്ഷരത യജ്ഞത്തിന്റെ മുപ്പതാംവാർഷികാഘോഷത്തിന്റെയും ഉദ്ഘാടനവും ഗവർണർ നിർവഹിക്കും. മന്ത്രി ഡോ. കെ.ടി. ജലീൽ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ അഡ്വ.കെ.സുരേഷ് കുറുപ്പ്, രാജു എബ്രഹാം, വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, സിൻഡിക്കേറ്റംഗം അഡ്വ.പി.കെ. ഹരികുമാർ, പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.ടി.അരവിന്ദകുമാർ എന്നിവർ പ്രസംഗിക്കും.