പാലാ: പാലാ ഉപതിരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി വിവിധ ദലിത് സംഘടനകൾ രംഗത്ത്.
എലിക്കുളം സ്വദേശിയായ ബാബു ജോസഫ് ചക്കുംകുളം പാലായിൽ മത്സരിക്കുമെന്ന് ദളിത് സംഘടനകളുടെ ഐക്യ സമിതി ചെയർമാൻ അഡ്വ. ജിൻസ് ആന്റണി അറിയിച്ചു.
വിവിധ ദലിത്, ദലിത്‌ക്രൈസ്തവ സംഘടനകളുടെ ആഭിമുഖ്യത്തിൽ പാലായിൽ നടന്ന അവകാശ സമ്മേളനത്തിലാണ് സ്ഥാനാർത്ഥി നിർണ്ണയമുണ്ടായത്. പി.എം. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ.സജി .കെ. ചേരമൻ, മുഖ്യ പ്രഭാഷണം നടത്തി. വിവിധ ദളിത് സംഘടനാ നേതാക്കളായ ഷിബു പാറക്കടവൻ, അപ്പച്ചൻ പുള്ളോലിൽ, വിജോ വിജയൻ , ജോസ് തച്ചിലാടി, സജി.കെ. മധു, രാജീവ് വാക്കാട്, കെ.ജെ. ആന്റണി, ബിജുമോൻ പി.വി. ജോസഫ് പനമൂടൻ, എം.ഒ.മാത്യു. പി.പി. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. സെപ്റ്റംബർ ആദ്യ ആഴ്ച മുതൽ സ്ഥാനാർത്ഥി ബാബു ജോസഫ് പാലാ നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പര്യടനം നടത്തുമെന്നും അഡ്വ. ജിൻസ് ആന്റണി പറഞ്ഞു.