കോട്ടയം: ടൂ വീലർ വ്യാപാര മേഖലയിലെ ലൈസൻസ് ഏകീകരണം അടിയന്തിരമായി നടപ്പാക്കണമെന്ന് ആൾ കേരള ടൂ വീലർ ഡീലേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മറ്റു വ്യാപാര മേഖലകൾക്ക് ലഭിക്കുന്ന സർക്കാർ സഹായം ഈ മേഖലയ്ക്ക് ലഭിക്കുന്നില്ല. സർക്കാരിന്റെ ക്ഷേമപദ്ധതികളൊന്നും വ്യാപാര മേഖലയ്ക്ക് ലഭിക്കുന്നില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
സംഘടനയുടെ സംസ്ഥാന സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് സീസർ പാലസ് ഹോട്ടലിൽ നടക്കും. രാവിലെ 9.30ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. അംഗത്വ വിതരണ ഉദ്ഘാടനം ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നിർവഹിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു ചേരുന്ന സമാപന സമ്മേളനം ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മുൻ എസ്.പി. ജേക്കബ് ജോബ് തുടങ്ങിയ വർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് കെ.വി.ശ്രീകുമാരൻ, ജനറൽ സെക്രട്ടറി കെ.അശോകൻ, ജീവൻ ശിവറാം, ബിജു കെ. കേശവൻ തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.