പാലാ: ശ്രീനാരായണ ഗുരുദേവൻ തൃക്കരങ്ങളാൽ വേൽ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രത്തിൽ ചിങ്ങം ഒന്ന് വൃക്ഷം ഒന്ന് അനുഷ്ഠാനം നടത്തി. ഇന്നലെ രാവിലെ ക്ഷേത്രം മേൽശാന്തി സനീഷ് വൈക്കം ക്ഷേത്രപരിസരത്ത് പ്ലാവിൻ തൈ നട്ട് പുതുവർഷത്തെ വരവേറ്റു. ക്ഷേത്ര യോഗം പ്രസിഡന്റ് എം.എൻ.ഷാജി മുകളേൽ, സെക്രട്ടറി ഒ.എൻ.സുരേഷ് ഇട്ടിക്കുന്നേൽ വൈസ് പ്രസിഡന്റ് സതീഷ് മണി, ക്ഷേത്ര യോഗം കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും ഭക്തജനങ്ങളും പങ്കെടുത്തു.
എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ. കെ. എം. സന്തോഷ് കുമാറിന്റെ സന്ദേശം ചടങ്ങിൽ വായിച്ചു.
ശ്രീനാരായണ ഗുരുദേവന്റെ മരങ്ങൾ വച്ചുപിടിപ്പിക്കുക തണലുമായി പഴവുമായി, കൃഷി ജീവരാശിയുടെ നട്ടെല്ല് തുടങ്ങിയ ആപ്തവാക്യങ്ങൾ ഉൾക്കൊണ്ടാണ് പുതുവർഷപ്പുലരിയിൽ ഇടപ്പാടി ക്ഷേത്രാങ്കണത്തിൽ ചിങ്ങം ഒന്ന് വൃക്ഷം ഒന്ന് അനുഷ്ഠാനം നടത്തിയതെന്ന് ക്ഷേത്ര യോഗം ഭാരവാഹികൾ പറഞ്ഞു.