തലയോലപ്പറമ്പ്: പ്രളയത്തിൽ മാലിന്യങ്ങൾ വന്ന് നിറഞ്ഞ വടയാർ ഗവ.യു.പി സ്‌കൂളും പരിസരവും ഫയർഫോഴ്‌സ് വൃത്തിയാക്കി. വടയാർ ഗവ യു.പി സ്‌കൂളാണ് ഫയർഫോഴ്സ് വൃത്തിയാക്കിയത്. അടച്ചിട്ടിരുന്ന സ്‌കൂൾ മുറികളിൽ ചെളിയും, എക്കലും മറ്റ് മാലിന്യങ്ങളും കയറി നിറഞ്ഞത് മൂലം ക്ലാസ് മുറികൾ ഉപയോഗിക്കാൻ പറ്റാതെ കിടന്നതിനെ തുടർന്ന് വൈക്കത്തു നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. ഷാജി കുമാർ ലീഡിംഗ് ഫയർമാൻ സി.ആർ ജയകുമാർ ഫയർമാൻമാരായ ലെജി അലക്‌സ്, രമേശ് കുമാർ, ജയ്‌മോൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ അഗ്‌നിശമന സേന എത്തി മണിക്കൂറുകൾ എടുത്താണ് ചെളിയും മറ്റ് മാലിന്യങ്ങും നീക്കിയത്.